Console

തീര്‍ച്ചയായും വിചാരണ നാളില്‍ ദൈവം പറയും.” ഓ ആദം സന്തതീ, ഞാന്‍ രോഗിയായിരുന്നു. എന്നാല്‍, നീ എന്നെ സന്ദര്‍ശിച്ചില്ല. അന്നേരം ദൈവ ദാസന്‍ ഇപ്രകാരം പ്രതിവചിക്കും. ദൈവമേ, സര്‍വ ലോകങ്ങളുടെയും രക്ഷിതാവായ നിന്നെ എങ്ങനെയാണ് എനിക്ക് സന്ദര്‍ശിക്കാന്‍ കഴിയുക. അന്നേരം ദൈവം പറയും,എന്റെ ഇന്നാലിന്ന ദാസന്‍ രോഗിയായത് നീ അറിഞ്ഞില്ലേ?എന്നിട്ടും ഇത് വരെ നീ അവനെ സന്ദര്‍ശിച്ചില്ല?നീ അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അവിടെ എന്നെ കാണാമായിരുന്നു....

Saturday, September 8, 2018

ആരോഗ്യ ക്യാമ്പ്‌

പാവറട്ടി:സാന്ത്വന സേവന രം‌ഗത്തെ വിശിഷ്യാ ആരോഗ്യ രം‌ഗത്തെ നിശ്ശബ്‌ദം പ്രവര്‍‌ത്തന നിരതരായ രണ്ട്‌ ധാരകള്‍ ഒന്നിച്ചൊഴുകിയപ്പോള്‍ അനുഭവേദ്യമായ പുതിയ ഉണര്‍‌വ്വും ഉത്സാഹവും പ്രകീര്‍‌ത്തിക്കപ്പെട്ടു.നന്മയുടെ രണ്ട്‌ കൈവഴികള്‍ നിര്‍‌ഗളം പതഞ്ഞൊഴുകിയ പ്രതീതി.സമാശ്വാസത്തിന്റെ കുളിര്‍ തെന്നല്‍ സുഗന്ധം പരത്തിയ അനുഭൂതി.  കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സുക്കൂൻ വനിതാ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റൽ സംഘടിപ്പിച്ച സൗജന്യ വനിതാ മെഡിക്കൽ ക്യാമ്പ് സപ്‌തം‌ബര്‍ ആദ്യവാരം രാവിലെ മുതൽ മധ്യാഹ്നം വരെ പാവറട്ടി  അസർ സെന്ററിൽ നടന്നു.

വനിതകൾക്കും കുട്ടികൾക്കുമായി സംഘടിപ്പിക്കപ്പെട്ട ക്യാമ്പിൽ വെച്ച് പരിശോധനടത്തിയവർക്ക് ഡോക്ടർമാർ ചികിത്സാ നിർദ്ദേശങ്ങൾ നൽകുകയും സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു.

പരിശോധനക്കായി എത്തിയ വനിതകൾക്ക് ഡോ: ഡോൺ ജോസ് ബോധവൽക്കരണ ക്ളാസ്സ് നൽകി. മനുഷ്യരുടെ ശാരീരികാവസ്ഥയെക്കുറിച്ചും രോഗപ്രതിരോധ ശക്തിയെക്കുറിച്ചും അസീസ് മഞ്ഞിയിൽ, വൃക്കരോഗത്തെ കുറിച്ച്  കൺസോൾ ജനറൽ സെക്രട്ടറി സി.എം. ജനീഷ് എന്നിവർ  സംസാരിച്ചു.

ക്യാമ്പിനോടനുബന്ധിച്ചു നടന്ന സമാശ്വാസ സംഗമത്തിൽ കൺസോൾ പ്രസിഡണ്ട് പി.പി.അബ്ദുൾ സലാം, മറ്റു ഭാരവാഹികളായ  എം.കെ. നൌഷാദ് അലി, പി.വി.അബ്ദു മാഷ്, ഹക്കീം ഇമ്പാർക്ക്, അബ്ദുൾ ലത്തീഫ് അമ്മെങ്കര, കെ.എം.റഹ്മത്തലി, കാസിം പൊന്നറ, അഡ്വ: സുജിത്ത് അയിനിപ്പുള്ളി, ജമാൽ താമരത്ത്, എന്നിവർ സമാശ്വാസ സന്ദേശങ്ങൾ നൽകി.ഇൻസൈറ്റ് അംഗം ഗോപിക ഗാനമാലപിച്ചു.

സുക്കൂൻ വനിതാ കൂട്ടായ്മയുടെ പ്രസിഡണ്ട് ഷീബ നബീൽ, സെക്രട്ടറി ഷൈനി വാഹിദ്, ട്രഷറർ ജുനിദ കുഞ്ഞിപ്പ, സെബീന മജീദ്, റസിയ എന്നിവരും, അസർ സെൻറർ ഭാരവാഹികളായ നസീം തറയിൽ, മൊയ്നുദ്ധീൻ, ഉമ്മർ, മുഹമ്മദ് ഹാരിസ്, നബീൽ എന്നിവർ ആശംസകള്‍ നേര്‍‌ന്നു.

Share:

Popular Posts

EMAIL

Name

Email *

Message *

Prasaran

Console

Copyright © Console.. | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com