Console

തീര്‍ച്ചയായും വിചാരണ നാളില്‍ ദൈവം പറയും.” ഓ ആദം സന്തതീ, ഞാന്‍ രോഗിയായിരുന്നു. എന്നാല്‍, നീ എന്നെ സന്ദര്‍ശിച്ചില്ല. അന്നേരം ദൈവ ദാസന്‍ ഇപ്രകാരം പ്രതിവചിക്കും. ദൈവമേ, സര്‍വ ലോകങ്ങളുടെയും രക്ഷിതാവായ നിന്നെ എങ്ങനെയാണ് എനിക്ക് സന്ദര്‍ശിക്കാന്‍ കഴിയുക. അന്നേരം ദൈവം പറയും,എന്റെ ഇന്നാലിന്ന ദാസന്‍ രോഗിയായത് നീ അറിഞ്ഞില്ലേ?എന്നിട്ടും ഇത് വരെ നീ അവനെ സന്ദര്‍ശിച്ചില്ല?നീ അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അവിടെ എന്നെ കാണാമായിരുന്നു....

Sunday, October 7, 2018

സം‌ഗമം ധന്യമായി

ചാവക്കാട്‌:അഗതികള്‍ക്കും അശരണര്‍‌ക്കും ശുഭാപ്‌തി വിശ്വാസവും പ്രതീക്ഷയുമായി കര്‍മ്മ നിരതരായ ഒരു സംഘത്തിന്റെ സംഗമത്തില്‍ സംബന്ധിക്കാനായതില്‍ സന്തോഷമുണ്ടെന്ന ആമുഖത്തോടെയായിരുന്നു സി.ഐ ജി ഗോപകുമാർ തുടക്കമിട്ടത്.കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ നിർധനരായ വൃക്ക രോഗികൾക്ക് മാസാന്തം നൽകി വരുന്ന ഡയാലിസിസ് കൂപ്പൺ വിതരണം ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ സംസാരിക്കുകയായിരുന്നു ചാവക്കാട് സി.ഐ ജി ഗോപകുമാർ.

കേവലം 8 വര്‍‌ഷത്തിന്നിടയില്‍ മുപ്പത്തി മുവ്വായിരത്തോളം  ഡയാലിസിസ്‌ കൂപ്പണുകള്‍ വിതരണം ചെയ്യാനുള്ള സൗഭാഗ്യം സിദ്ധിച്ച ഈ സം‌ഘം അനുമോദനങ്ങള്‍ അര്‍‌ഹിക്കുന്നു.സഹജരുടെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും താങ്ങും തണലുമാകാനുള്ള ചാവക്കാട്ടുകാരുടെ പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന അനുഗ്രഹീതമായ സം‌ഘമാണ്‌ കണ്‍‌സോള്‍ ചാരിറ്റബിള്‍ ട്രസ്റ്റ്.വര്‍‌ത്തമാന കാല അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ പ്രദേശത്തുകാരുടെ വിശേഷിച്ച്‌ തീരദേശ മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടവരുടെ സന്നദ്ധത ജില്ലാതലത്തിലും സര്‍‌ക്കാര്‍ തലത്തിലും തന്നെ പ്രശം‌സിക്കപ്പെട്ടതാണെന്നും അദ്ദേഹം ഓര്‍‌മ്മപ്പെടുത്തി.

ഓരോ മാസവും അജണ്ടയനുസരിച്ച് നിശ്ചിത ദിവസം ക്രമം തെറ്റാതെ ഒരു സംരം‌ഭം മഹത്തായ കര്‍‌മ്മം തന്നെയാണ്‌.നിസ്വാര്‍ഥരായ ഒരു സം‌ഘത്തിന്റെ ഹൃദയ വിശാലതയും വിശുദ്ധിയും തന്നെയായിരിക്കണം ഈ മഹദ്‌ ദൗത്യത്തിനു ഊര്‍‌ജ്ജവും ആര്‍ജ്ജവവും പകരുന്നത്.

താനും കുടുംബവും മക്കളും എന്ന വിഭാവനയിലേയ്‌ക്ക്‌ പുതിയ തലമുറ ചുരുക്കി കെട്ടപ്പെട്ട കാലത്ത് സന്നദ്ധ സേവന സാന്ത്വന രം‌ഗത്ത് വിപ്‌ളവകരമായ അടയാളപ്പെടുത്തലുകള്‍‌ക്ക്‌ ശ്രമിക്കുകയും സാധിച്ചെടുക്കുകയും ചെയ്‌ത കണ്‍‌സോള്‍ ട്രസ്റ്റിനേയും അതിലെ പ്രവര്‍‌ത്തക സം‌ഘത്തേയും അഭിനന്ദിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്നു.

സഹജരുടെ നോവും വേവും തൊട്ടറിയുന്ന ഇത്തരം കാരുണ്യ പ്രവര്‍‌ത്തനങ്ങള്‍ മാതൃകാപരമാണ്‌.മാനുഷികതയുടെ ചൂരും ചുണയുമുള്ള അര്‍പ്പണ ബോധമുള്ള ഈ സം‌ഘത്തിന്റെ നിലയും നിലപാടും വര്‍‌ത്തമാന കാലത്തിന്റെ തേട്ടമത്രെ.വരണ്ടുണങ്ങി കൊണ്ടിരിക്കുന്ന മാനവിക മാനുഷിക ബന്ധങ്ങളില്‍ പശയും പശിമയുമാകാന്‍ കണ്‍‌സോള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‌ സാധ്യമാകട്ടെ എന്ന്‌ ഉള്ള്‌ തട്ടി പ്രാര്‍‌ഥിക്കുന്നു.സി.ഐ.ജി ഗോപകുമാര്‍ വിരാമമിട്ടു. 

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ നിർധനരായ വൃക്ക രോഗികൾക്ക് മാസാന്തം നൽകി വരുന്ന ഡയാലിസിസ് കൂപ്പൺ വിതരണം ചാവക്കാട് സി.ഐ ജി ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു.   

സാന്ത്വനത്തിന്റെ പൊന്‍ തൂവല്‍ സ്‌പര്‍‌ശമായി കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ മാസാന്ത സം‌ഗമം പ്രകീര്‍‌ത്തിക്കപ്പെട്ടു.മാസാദ്യങ്ങളില്‍ മുറതെറ്റാതെ സഹജരുടെ നോവും വേവും തൊട്ടറിയുന്ന മഹനീയമായ കര്‍മ്മം സഹൃദയരുടെ സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും ധന്യമായി. 

തദവസരത്തില്‍ ചേർന്ന സമാശ്വാസസംഗമത്തിൽ  ട്രസ്റ്റ്‌ പ്രസിഡന്റ്‌ പി.പി അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി  സി.എം ജനിഷ് സ്വാഗതം പറഞ്ഞു.ട്രസ്റ്റ്‌ പ്രവർത്തനം വിശദീകരിച്ചു കൊണ്ട്‌ ട്രഷറർ വി എം സുകുമാരൻ മാസ്റ്റർ പ്രസംഗിച്ചു. ഭാവി പ്രവർത്തനങ്ങൾ  ജനറൽ കൺവീനർ എം.കെ നൗഷാദ് വിശദീകരിച്ചു. 

സഹൃദയരായ പ്രദേശത്തുകാര്‍ കൺസോൾ ചാരിറ്റി ഫണ്ടിലേക്ക് സ്ഥിരം സംഭാവന വാഗ്ദാനം നൽകി.ക്‌ളീറ്റസ്സ് ഈഡൻ പ്രതി മാസ സംഖ്യ ട്രസ്‌റ്റിന്‌ കൈമാറി.ഹക്കിം ഇമ്പാർക്ക്, കെ.എം റഹ്മത്തലി, ലത്തീഫ് ആമേങ്ങര, ജമാൽ താമരത്ത,കാസിം പൊന്നറ എന്നിവരും തങ്ങളുടെ ഭാഗദേയത്തം നിര്‍‌വഹിച്ചു.ഖത്തർ ചാപ്റ്റർ സെക്രട്ടറി മുഹമ്മദ്‌ ഇഖ്‌ബാല്‍ ആശംസകൾ നേര്‍‌ന്നു.പി.വി അബ്ദു മാഷ് നന്ദി പ്രകാശിപ്പിച്ചു.
Share:

Popular Posts

EMAIL

Name

Email *

Message *

Prasaran

Console

Copyright © Console.. | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com