Console

തീര്‍ച്ചയായും വിചാരണ നാളില്‍ ദൈവം പറയും.” ഓ ആദം സന്തതീ, ഞാന്‍ രോഗിയായിരുന്നു. എന്നാല്‍, നീ എന്നെ സന്ദര്‍ശിച്ചില്ല. അന്നേരം ദൈവ ദാസന്‍ ഇപ്രകാരം പ്രതിവചിക്കും. ദൈവമേ, സര്‍വ ലോകങ്ങളുടെയും രക്ഷിതാവായ നിന്നെ എങ്ങനെയാണ് എനിക്ക് സന്ദര്‍ശിക്കാന്‍ കഴിയുക. അന്നേരം ദൈവം പറയും,എന്റെ ഇന്നാലിന്ന ദാസന്‍ രോഗിയായത് നീ അറിഞ്ഞില്ലേ?എന്നിട്ടും ഇത് വരെ നീ അവനെ സന്ദര്‍ശിച്ചില്ല?നീ അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അവിടെ എന്നെ കാണാമായിരുന്നു....

Monday, September 3, 2018

കണ്‍‌സോള്‍ മാസാന്ത സം‌ഗമം

ചാവക്കാട്‌:സഹജരുടെ നോവും വേവും മനസ്സിലാക്കി അവസരത്തിനൊത്ത് ഉണരുക എന്നതത്രെ കണ്‍‌സോള്‍ മെഡിക്കല്‍ ചാരിറ്റബള്‍ ട്രസ്റ്റിന്റെ പ്രഥമ പ്രധാനമായ ദൗത്യം.വളരെ ചുരുങ്ങിയ വര്‍‌ഷങ്ങള്‍ കൊണ്ട്‌ തന്നെ പ്രദേശത്തെ അറിയപ്പെടുന്ന കര്‍‌മ്മ സം‌ഘമായി മാറി എന്നതും അഭിമാനകരം.ആതുര സേവന ആരോഗ്യ രം‌ഗത്തെ പൂര്‍‌ണ്ണാര്യോഗമുള്ള പ്രസ്ഥാനം വളര്‍‌ച്ചയുടെ പടവുകളില്‍ മുന്നേറുന്നു എന്നത്‌ പ്രത്യാശാ നിര്‍‌ഭരം.പുതിയ പദ്ധതികളുടെയും വിഭാവനകളുടെയും കരട്‌ രൂപങ്ങള്‍ സാക്ഷാല്‍‌കരിക്കാന്‍ പ്രതിജ്ഞാബദ്ധരായി ഈ സം‌ഘം കര്‍‌മ്മ നിരതരാണ്‌.കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിമാസ സം‌ഗമം വിലയിരുത്തി.

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിമാസ സം‌ഗമവും സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും , ചാവക്കാട് താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: ജി.എസ്.ജയദേവൻ ഉദ്ഘാടനം ചെയ്‌തു.

ഇതിനോടനുബന്ധിച്ചു ചേർന്ന രോഗികളുടെയും ബന്ധുക്കളുടെയും സമാശ്വാസ സംഗമത്തിൽ ട്രസ്റ്റ് പ്രസിഡണ്ട് പി. പി. അബ്ദുൽ സലാം  അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എം. ജനീഷ് സ്വാഗതം പറഞ്ഞു. ട്രഷറർ വി.എം.സുകുമാരൻ മാസ്റ്റർ  ആമുഖപ്രസംഗം നടത്തി.ട്രസ്റ്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ജനറൽ കോ-ഓർഡിനേറ്റർ എം.കെ.നൗഷാദലിയും, ഫിനാൻസ് കോ-ഓർഡിനേറ്റർ സി.കെ.ഹക്കീം ഇമ്പാർക്കും വിവരണം നൽകി.

കൺസോളിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക്  ആർ.വി.ഉമ്മർ,  കാസിം പൊന്നറ കെ.എം റഹ്മത്ത് അലി എന്നിവർ സംഭാവനകൾ നൽകി.

കഴിഞ്ഞ ദിവസം നിര്യാതനായ ഇമ്പാർക്ക് കുഞ്ഞിമോൻ ഹാജിയുടെ കുടുംബം 50 ഡയാലിസിസിനുള്ള സഹായം കൺസോളിന് കൈമാറി.

എം.ആര്‍.ആര്‍,എം ഹൈസ്ക്കൂൾ '87 ബാച്ചിലെ രാധാകൃഷ്ണന്റെ ചരമത്തോടനുബന്ധിച്ച് കൺസോൾ ഡയാലിസ് ഫണ്ടിലേക്ക് 25 ഡയാലിസിസിനുള്ള സഹായം നൽകി.

യു.എ.ഇ ചീഫ് കോർഡിനേറ്റർ മുബാറക്ക് ഇമ്പാർക്ക്, ഒരുമ ഒരുമനയൂർ പ്രസിഡണ്ട് ഗഫൂർ ചീനൻ, കൺസോൾ അബുദാബി ചാപ്റ്റർ പ്രതിനിധികളായ ഉമ്മർ കാട്ടിൽ, സക്കറിയ, താഹിർ,  ഖത്തർ ചാപ്റ്റർ പ്രതിനിധികളായ അമീർ, എ.വി. യൂനസ്, ഇക്ബാൽ, കുവൈത്ത് ചാപ്റ്റർ പ്രതിനിധി ഷാജി, ഷൗക്കത്ത്,അസീസ്‌ മഞ്ഞിയില്‍ എം.ആര്‍.ആര്‍,എം '87 ബാച്ച് പ്രതിനിധി ഫിറോസലി,എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
കൺസോളിന്റെ സംരക്ഷണയിലുള്ള രോഗികളുടെ കുടുംബങ്ങൾക്ക് ട്രഷറർ സുകുമാരൻ മാസ്റ്റർ വകയായി ഓണപ്പുടവയും അലി ഫരീദ് ഭക്ഷണ കിറ്റുകളും, നമ്മൾ ചാവക്കാട്ടുകാർ എന്ന വാട്ട്സ്  അപ്പ് കൂട്ടായ്‌മ വസ്ത്രങ്ങളും,  നൽകി.

കൺസോൾ സോഷ്യൽ കോ-ഓർഡിനേറ്റർ പി.വി.അബ്‌ദു മാഷ് നന്ദി പറഞ്ഞു.

Share:

Popular Posts

EMAIL

Name

Email *

Message *

Prasaran

Console

Copyright © Console.. | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com