Console

തീര്‍ച്ചയായും വിചാരണ നാളില്‍ ദൈവം പറയും.” ഓ ആദം സന്തതീ, ഞാന്‍ രോഗിയായിരുന്നു. എന്നാല്‍, നീ എന്നെ സന്ദര്‍ശിച്ചില്ല. അന്നേരം ദൈവ ദാസന്‍ ഇപ്രകാരം പ്രതിവചിക്കും. ദൈവമേ, സര്‍വ ലോകങ്ങളുടെയും രക്ഷിതാവായ നിന്നെ എങ്ങനെയാണ് എനിക്ക് സന്ദര്‍ശിക്കാന്‍ കഴിയുക. അന്നേരം ദൈവം പറയും,എന്റെ ഇന്നാലിന്ന ദാസന്‍ രോഗിയായത് നീ അറിഞ്ഞില്ലേ?എന്നിട്ടും ഇത് വരെ നീ അവനെ സന്ദര്‍ശിച്ചില്ല?നീ അവനെ സന്ദര്‍ശിച്ചിരുന്നുവെങ്കില്‍ അവിടെ എന്നെ കാണാമായിരുന്നു....

Monday, March 25, 2019

കൺസോൾ ദുബായ് & നോർത്തേൺ എമിറേറ്റ്സ്

ദുബായ്: അശരണരും നിർധനരുമായ വൃക്ക രോഗികൾക്ക് ഡയാലിസിസ് ഉൾപ്പെടെയുള്ള സഹായ ഹസ്തവുമായി കൺസോൾ ദുബായ് ആൻഡ് നോർത്തേൺ എമിറേറ്റ്സ് ചാപ്റ്റർ രൂപീകരിച്ചു. യുഎഇ കോഓർഡിനേറ്റർ മുബാറക് ഇമ്പാർക് അധ്യക്ഷത വഹിച്ചു. കൺസോൾ ഗ്ലോബൽ കോ ഓർഡിനേറ്റർ ഹക്കീം ഇമ്പാർക്ക് മുഖ്യാതിഥിയായിരുന്നു.

ഭാരവാഹികൾ: ആഷിഫ് റഹ്‌മാൻ (പ്രസി), സുനിൽ കൊച്ചൻ (വൈസ് പ്രസി), ഇ.പി.അബ്ദുൽ റഹ്‌മാൻ (സെക്ര), ഷാജഹാൻ സിങ്കം (ജോയിൻ്റ് സെക്രട്ടറി), ഫൈസൽ താമരത്ത് ( ട്രഷ), ഹാറൂൺ അസീസ് (ജോയിൻ്റ് ട്രഷ), സാദിഖലി (കൺ).

ഒരുമ ഒരുമനയൂർ പ്രസിഡന്റ് ഗഫൂർ ചീനൻ,നമ്മൾ ചാവക്കാട് ഒരാഗോള സൗഹൃദ കൂട്ട് ജനറൽ സെക്രട്ടറി അബൂബക്കർ, ജോയിന്റ് സെക്രട്ടറി ഷാജി എം. അലി, ട്രഷറർ അഭിരാജ് പൊന്നരാശ്ശേരി, ബ്ലഡ്‌ ഡോണേഴ്സ് കേരള കോഒാർഡിനേറ്റർ ഉണ്ണി പുന്നാര, നൗഷാദ് തുടങ്ങിയവർ പ്രസംഗിച്ചു. ഹക്കീം  ഇമ്പാർക്കിനെ ആദരിച്ചു.
Share:

Sunday, January 6, 2019

മാസാന്ത സം‌ഗമം

ചാവക്കാട്‌:കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌, നിർധനരായ വൃക്കരോഗികൾക്ക് നൽകുന്ന ഡയാലിസിസ് കൂപ്പൺ വിതരണവും സാന്ത്വന സംഗമവും ചാവക്കാട് സബ് ജയിൽ സുപ്രണ്ട്: എം.വി. തോമസ് ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ മുഖ്യ അതിഥിയായി ഷാർജ ലീഗൽ കൺസൾട്ടന്റ് ടി.ബി. അലി പാലപ്പെട്ടി പങ്കെടുത്തു.

ജനറൽ സെക്രട്ടറി ജമാൽ താമരത്ത് സ്വാഗതം ആശംസിച്ചു.കൺസോളിന്റെ പുതിയ സംരംഭമായ കൺസോൾ സെന്ററിന്റെ ഭാവി പ്രവർത്തനങ്ങളെ കുറിച്ച് കൺസോൾ പ്രസിഡന്റ്‌ എം.കെ.നൗഷാദ് അലി വിവരണം നൽകി.

കൺസോൾ ഖത്തർ ചാപ്റ്റർ വൈസ് പ്രസിഡന്റ്‌: ഷാജി ആലിൽ,ഗ്ലോബൽ കോ-ഓർഡിനേറ്റർ: സി.കെ. ഹക്കീം ഇമ്പാർക്ക്, കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ ഭാരവാഹികളായ അഡ്വക്കറ്റ് ശറഫുദ്ധീൻ,കെ.ശംസുദ്ധീൻ,വി.എം.സുകുമാരൻ മാസ്റ്റർ,സി.എം. ജനീഷ്,
അബ്ദുൽ ലത്തീഫ് അമ്മേൻങ്ങര,കെ.എം. റഹ്മത്തലി, എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.ട്രഷറർ: പി.വി. അബ്ദു മാഷ് നന്ദി പറഞ്ഞു.Share:

Sunday, October 7, 2018

സം‌ഗമം ധന്യമായി

ചാവക്കാട്‌:അഗതികള്‍ക്കും അശരണര്‍‌ക്കും ശുഭാപ്‌തി വിശ്വാസവും പ്രതീക്ഷയുമായി കര്‍മ്മ നിരതരായ ഒരു സംഘത്തിന്റെ സംഗമത്തില്‍ സംബന്ധിക്കാനായതില്‍ സന്തോഷമുണ്ടെന്ന ആമുഖത്തോടെയായിരുന്നു സി.ഐ ജി ഗോപകുമാർ തുടക്കമിട്ടത്.കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ നിർധനരായ വൃക്ക രോഗികൾക്ക് മാസാന്തം നൽകി വരുന്ന ഡയാലിസിസ് കൂപ്പൺ വിതരണം ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്‌ സംസാരിക്കുകയായിരുന്നു ചാവക്കാട് സി.ഐ ജി ഗോപകുമാർ.

കേവലം 8 വര്‍‌ഷത്തിന്നിടയില്‍ മുപ്പത്തി മുവ്വായിരത്തോളം  ഡയാലിസിസ്‌ കൂപ്പണുകള്‍ വിതരണം ചെയ്യാനുള്ള സൗഭാഗ്യം സിദ്ധിച്ച ഈ സം‌ഘം അനുമോദനങ്ങള്‍ അര്‍‌ഹിക്കുന്നു.സഹജരുടെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും താങ്ങും തണലുമാകാനുള്ള ചാവക്കാട്ടുകാരുടെ പാരമ്പര്യം പ്രതിഫലിപ്പിക്കുന്ന അനുഗ്രഹീതമായ സം‌ഘമാണ്‌ കണ്‍‌സോള്‍ ചാരിറ്റബിള്‍ ട്രസ്റ്റ്.വര്‍‌ത്തമാന കാല അനുഭവത്തിന്റെ വെളിച്ചത്തില്‍ ഈ പ്രദേശത്തുകാരുടെ വിശേഷിച്ച്‌ തീരദേശ മത്സ്യ ബന്ധനത്തിലേര്‍പ്പെട്ടവരുടെ സന്നദ്ധത ജില്ലാതലത്തിലും സര്‍‌ക്കാര്‍ തലത്തിലും തന്നെ പ്രശം‌സിക്കപ്പെട്ടതാണെന്നും അദ്ദേഹം ഓര്‍‌മ്മപ്പെടുത്തി.

ഓരോ മാസവും അജണ്ടയനുസരിച്ച് നിശ്ചിത ദിവസം ക്രമം തെറ്റാതെ ഒരു സംരം‌ഭം മഹത്തായ കര്‍‌മ്മം തന്നെയാണ്‌.നിസ്വാര്‍ഥരായ ഒരു സം‌ഘത്തിന്റെ ഹൃദയ വിശാലതയും വിശുദ്ധിയും തന്നെയായിരിക്കണം ഈ മഹദ്‌ ദൗത്യത്തിനു ഊര്‍‌ജ്ജവും ആര്‍ജ്ജവവും പകരുന്നത്.

താനും കുടുംബവും മക്കളും എന്ന വിഭാവനയിലേയ്‌ക്ക്‌ പുതിയ തലമുറ ചുരുക്കി കെട്ടപ്പെട്ട കാലത്ത് സന്നദ്ധ സേവന സാന്ത്വന രം‌ഗത്ത് വിപ്‌ളവകരമായ അടയാളപ്പെടുത്തലുകള്‍‌ക്ക്‌ ശ്രമിക്കുകയും സാധിച്ചെടുക്കുകയും ചെയ്‌ത കണ്‍‌സോള്‍ ട്രസ്റ്റിനേയും അതിലെ പ്രവര്‍‌ത്തക സം‌ഘത്തേയും അഭിനന്ദിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്നു.

സഹജരുടെ നോവും വേവും തൊട്ടറിയുന്ന ഇത്തരം കാരുണ്യ പ്രവര്‍‌ത്തനങ്ങള്‍ മാതൃകാപരമാണ്‌.മാനുഷികതയുടെ ചൂരും ചുണയുമുള്ള അര്‍പ്പണ ബോധമുള്ള ഈ സം‌ഘത്തിന്റെ നിലയും നിലപാടും വര്‍‌ത്തമാന കാലത്തിന്റെ തേട്ടമത്രെ.വരണ്ടുണങ്ങി കൊണ്ടിരിക്കുന്ന മാനവിക മാനുഷിക ബന്ധങ്ങളില്‍ പശയും പശിമയുമാകാന്‍ കണ്‍‌സോള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്‌ സാധ്യമാകട്ടെ എന്ന്‌ ഉള്ള്‌ തട്ടി പ്രാര്‍‌ഥിക്കുന്നു.സി.ഐ.ജി ഗോപകുമാര്‍ വിരാമമിട്ടു. 

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ നിർധനരായ വൃക്ക രോഗികൾക്ക് മാസാന്തം നൽകി വരുന്ന ഡയാലിസിസ് കൂപ്പൺ വിതരണം ചാവക്കാട് സി.ഐ ജി ഗോപകുമാർ ഉദ്‌ഘാടനം ചെയ്തു.   

സാന്ത്വനത്തിന്റെ പൊന്‍ തൂവല്‍ സ്‌പര്‍‌ശമായി കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്‌ മാസാന്ത സം‌ഗമം പ്രകീര്‍‌ത്തിക്കപ്പെട്ടു.മാസാദ്യങ്ങളില്‍ മുറതെറ്റാതെ സഹജരുടെ നോവും വേവും തൊട്ടറിയുന്ന മഹനീയമായ കര്‍മ്മം സഹൃദയരുടെ സാന്നിധ്യം കൊണ്ടും സഹകരണം കൊണ്ടും ധന്യമായി. 

തദവസരത്തില്‍ ചേർന്ന സമാശ്വാസസംഗമത്തിൽ  ട്രസ്റ്റ്‌ പ്രസിഡന്റ്‌ പി.പി അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി  സി.എം ജനിഷ് സ്വാഗതം പറഞ്ഞു.ട്രസ്റ്റ്‌ പ്രവർത്തനം വിശദീകരിച്ചു കൊണ്ട്‌ ട്രഷറർ വി എം സുകുമാരൻ മാസ്റ്റർ പ്രസംഗിച്ചു. ഭാവി പ്രവർത്തനങ്ങൾ  ജനറൽ കൺവീനർ എം.കെ നൗഷാദ് വിശദീകരിച്ചു. 

സഹൃദയരായ പ്രദേശത്തുകാര്‍ കൺസോൾ ചാരിറ്റി ഫണ്ടിലേക്ക് സ്ഥിരം സംഭാവന വാഗ്ദാനം നൽകി.ക്‌ളീറ്റസ്സ് ഈഡൻ പ്രതി മാസ സംഖ്യ ട്രസ്‌റ്റിന്‌ കൈമാറി.ഹക്കിം ഇമ്പാർക്ക്, കെ.എം റഹ്മത്തലി, ലത്തീഫ് ആമേങ്ങര, ജമാൽ താമരത്ത,കാസിം പൊന്നറ എന്നിവരും തങ്ങളുടെ ഭാഗദേയത്തം നിര്‍‌വഹിച്ചു.ഖത്തർ ചാപ്റ്റർ സെക്രട്ടറി മുഹമ്മദ്‌ ഇഖ്‌ബാല്‍ ആശംസകൾ നേര്‍‌ന്നു.പി.വി അബ്ദു മാഷ് നന്ദി പ്രകാശിപ്പിച്ചു.
Share:

Saturday, September 8, 2018

ആരോഗ്യ ക്യാമ്പ്‌

പാവറട്ടി:സാന്ത്വന സേവന രം‌ഗത്തെ വിശിഷ്യാ ആരോഗ്യ രം‌ഗത്തെ നിശ്ശബ്‌ദം പ്രവര്‍‌ത്തന നിരതരായ രണ്ട്‌ ധാരകള്‍ ഒന്നിച്ചൊഴുകിയപ്പോള്‍ അനുഭവേദ്യമായ പുതിയ ഉണര്‍‌വ്വും ഉത്സാഹവും പ്രകീര്‍‌ത്തിക്കപ്പെട്ടു.നന്മയുടെ രണ്ട്‌ കൈവഴികള്‍ നിര്‍‌ഗളം പതഞ്ഞൊഴുകിയ പ്രതീതി.സമാശ്വാസത്തിന്റെ കുളിര്‍ തെന്നല്‍ സുഗന്ധം പരത്തിയ അനുഭൂതി.  കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സുക്കൂൻ വനിതാ കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ ജൂബിലി മിഷൻ ഹോസ്പിറ്റൽ സംഘടിപ്പിച്ച സൗജന്യ വനിതാ മെഡിക്കൽ ക്യാമ്പ് സപ്‌തം‌ബര്‍ ആദ്യവാരം രാവിലെ മുതൽ മധ്യാഹ്നം വരെ പാവറട്ടി  അസർ സെന്ററിൽ നടന്നു.

വനിതകൾക്കും കുട്ടികൾക്കുമായി സംഘടിപ്പിക്കപ്പെട്ട ക്യാമ്പിൽ വെച്ച് പരിശോധനടത്തിയവർക്ക് ഡോക്ടർമാർ ചികിത്സാ നിർദ്ദേശങ്ങൾ നൽകുകയും സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തു.

പരിശോധനക്കായി എത്തിയ വനിതകൾക്ക് ഡോ: ഡോൺ ജോസ് ബോധവൽക്കരണ ക്ളാസ്സ് നൽകി. മനുഷ്യരുടെ ശാരീരികാവസ്ഥയെക്കുറിച്ചും രോഗപ്രതിരോധ ശക്തിയെക്കുറിച്ചും അസീസ് മഞ്ഞിയിൽ, വൃക്കരോഗത്തെ കുറിച്ച്  കൺസോൾ ജനറൽ സെക്രട്ടറി സി.എം. ജനീഷ് എന്നിവർ  സംസാരിച്ചു.

ക്യാമ്പിനോടനുബന്ധിച്ചു നടന്ന സമാശ്വാസ സംഗമത്തിൽ കൺസോൾ പ്രസിഡണ്ട് പി.പി.അബ്ദുൾ സലാം, മറ്റു ഭാരവാഹികളായ  എം.കെ. നൌഷാദ് അലി, പി.വി.അബ്ദു മാഷ്, ഹക്കീം ഇമ്പാർക്ക്, അബ്ദുൾ ലത്തീഫ് അമ്മെങ്കര, കെ.എം.റഹ്മത്തലി, കാസിം പൊന്നറ, അഡ്വ: സുജിത്ത് അയിനിപ്പുള്ളി, ജമാൽ താമരത്ത്, എന്നിവർ സമാശ്വാസ സന്ദേശങ്ങൾ നൽകി.ഇൻസൈറ്റ് അംഗം ഗോപിക ഗാനമാലപിച്ചു.

സുക്കൂൻ വനിതാ കൂട്ടായ്മയുടെ പ്രസിഡണ്ട് ഷീബ നബീൽ, സെക്രട്ടറി ഷൈനി വാഹിദ്, ട്രഷറർ ജുനിദ കുഞ്ഞിപ്പ, സെബീന മജീദ്, റസിയ എന്നിവരും, അസർ സെൻറർ ഭാരവാഹികളായ നസീം തറയിൽ, മൊയ്നുദ്ധീൻ, ഉമ്മർ, മുഹമ്മദ് ഹാരിസ്, നബീൽ എന്നിവർ ആശംസകള്‍ നേര്‍‌ന്നു.

Share:

Tuesday, September 4, 2018

പ്രവർത്തന രൂപരേഖ

2018 സപ്‌തം‌ബര്‍ 4 ന്‌ വൈകീട്ട്‌ കൺസോൾ അബുദാബി ഭാരവാഹികളും കൺസോൾ കേന്ദ്ര കമ്മിറ്റി  ഭാരവാഹികളും കൂടെ സം‌യുക്ത യോഗം ചേർന്നു.അബുദാബി ചാപ്റ്ററിനള്ള പ്രവർത്തന രൂപരേഖയുടെ കരട് രൂപം ചാപ്റ്റർ ജനറല്‍ സെക്രട്ടറി സക്കറിയ,വൈസ് പ്രസിഡന്റ്‌ കെ.എം അശറഫ്,കെ.എച്ച്‌ താഹിർ (ചീഫ് കോർഡിനേറ്റർ അബുദാബി) എന്നിവർ സ്വീകരിക്കുന്നു.
Share:

Monday, September 3, 2018

കണ്‍‌സോള്‍ മാസാന്ത സം‌ഗമം

ചാവക്കാട്‌:സഹജരുടെ നോവും വേവും മനസ്സിലാക്കി അവസരത്തിനൊത്ത് ഉണരുക എന്നതത്രെ കണ്‍‌സോള്‍ മെഡിക്കല്‍ ചാരിറ്റബള്‍ ട്രസ്റ്റിന്റെ പ്രഥമ പ്രധാനമായ ദൗത്യം.വളരെ ചുരുങ്ങിയ വര്‍‌ഷങ്ങള്‍ കൊണ്ട്‌ തന്നെ പ്രദേശത്തെ അറിയപ്പെടുന്ന കര്‍‌മ്മ സം‌ഘമായി മാറി എന്നതും അഭിമാനകരം.ആതുര സേവന ആരോഗ്യ രം‌ഗത്തെ പൂര്‍‌ണ്ണാര്യോഗമുള്ള പ്രസ്ഥാനം വളര്‍‌ച്ചയുടെ പടവുകളില്‍ മുന്നേറുന്നു എന്നത്‌ പ്രത്യാശാ നിര്‍‌ഭരം.പുതിയ പദ്ധതികളുടെയും വിഭാവനകളുടെയും കരട്‌ രൂപങ്ങള്‍ സാക്ഷാല്‍‌കരിക്കാന്‍ പ്രതിജ്ഞാബദ്ധരായി ഈ സം‌ഘം കര്‍‌മ്മ നിരതരാണ്‌.കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിമാസ സം‌ഗമം വിലയിരുത്തി.

കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിമാസ സം‌ഗമവും സൗജന്യ ഡയാലിസിസ് കൂപ്പൺ വിതരണവും , ചാവക്കാട് താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: ജി.എസ്.ജയദേവൻ ഉദ്ഘാടനം ചെയ്‌തു.

ഇതിനോടനുബന്ധിച്ചു ചേർന്ന രോഗികളുടെയും ബന്ധുക്കളുടെയും സമാശ്വാസ സംഗമത്തിൽ ട്രസ്റ്റ് പ്രസിഡണ്ട് പി. പി. അബ്ദുൽ സലാം  അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സി.എം. ജനീഷ് സ്വാഗതം പറഞ്ഞു. ട്രഷറർ വി.എം.സുകുമാരൻ മാസ്റ്റർ  ആമുഖപ്രസംഗം നടത്തി.ട്രസ്റ്റിന്റെ വിവിധ പദ്ധതികളെക്കുറിച്ച് ജനറൽ കോ-ഓർഡിനേറ്റർ എം.കെ.നൗഷാദലിയും, ഫിനാൻസ് കോ-ഓർഡിനേറ്റർ സി.കെ.ഹക്കീം ഇമ്പാർക്കും വിവരണം നൽകി.

കൺസോളിന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക്  ആർ.വി.ഉമ്മർ,  കാസിം പൊന്നറ കെ.എം റഹ്മത്ത് അലി എന്നിവർ സംഭാവനകൾ നൽകി.

കഴിഞ്ഞ ദിവസം നിര്യാതനായ ഇമ്പാർക്ക് കുഞ്ഞിമോൻ ഹാജിയുടെ കുടുംബം 50 ഡയാലിസിസിനുള്ള സഹായം കൺസോളിന് കൈമാറി.

എം.ആര്‍.ആര്‍,എം ഹൈസ്ക്കൂൾ '87 ബാച്ചിലെ രാധാകൃഷ്ണന്റെ ചരമത്തോടനുബന്ധിച്ച് കൺസോൾ ഡയാലിസ് ഫണ്ടിലേക്ക് 25 ഡയാലിസിസിനുള്ള സഹായം നൽകി.

യു.എ.ഇ ചീഫ് കോർഡിനേറ്റർ മുബാറക്ക് ഇമ്പാർക്ക്, ഒരുമ ഒരുമനയൂർ പ്രസിഡണ്ട് ഗഫൂർ ചീനൻ, കൺസോൾ അബുദാബി ചാപ്റ്റർ പ്രതിനിധികളായ ഉമ്മർ കാട്ടിൽ, സക്കറിയ, താഹിർ,  ഖത്തർ ചാപ്റ്റർ പ്രതിനിധികളായ അമീർ, എ.വി. യൂനസ്, ഇക്ബാൽ, കുവൈത്ത് ചാപ്റ്റർ പ്രതിനിധി ഷാജി, ഷൗക്കത്ത്,അസീസ്‌ മഞ്ഞിയില്‍ എം.ആര്‍.ആര്‍,എം '87 ബാച്ച് പ്രതിനിധി ഫിറോസലി,എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
കൺസോളിന്റെ സംരക്ഷണയിലുള്ള രോഗികളുടെ കുടുംബങ്ങൾക്ക് ട്രഷറർ സുകുമാരൻ മാസ്റ്റർ വകയായി ഓണപ്പുടവയും അലി ഫരീദ് ഭക്ഷണ കിറ്റുകളും, നമ്മൾ ചാവക്കാട്ടുകാർ എന്ന വാട്ട്സ്  അപ്പ് കൂട്ടായ്‌മ വസ്ത്രങ്ങളും,  നൽകി.

കൺസോൾ സോഷ്യൽ കോ-ഓർഡിനേറ്റർ പി.വി.അബ്‌ദു മാഷ് നന്ദി പറഞ്ഞു.

Share:

Popular Posts

EMAIL

Name

Email *

Message *

Prasaran

Console

Copyright © Console.. | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com